ഇരിങ്ങാലക്കുട : ചന്തകുന്ന് ബസ് സ്റ്റോപ്പിന് സമീപം കാറും ബസും കൂട്ടിയിടിച്ചു.ചെവ്വാഴ്ച്ച വൈകീട്ട് 7.30 തോടെയാണ് അപകടം നടന്നത്.കെടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ബ്രൈന്റ് ബസില്‍ ചെട്ടിപറമ്പ് ഭാഗത്ത് നിന്ന് വരുകയായിരുന്ന അവിട്ടത്തൂര്‍ സ്വദേശി കൊടിയില്‍ ജോജോ ജോണ്‍(40) എന്നയാണ് സഞ്ചരിച്ചിരുന്ന കാറ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറ് ഭാഗിഗമായി തകര്‍ന്നു.പരിക്കേറ്റ ഇദേഹത്തേ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൗണ്‍സിലര്‍ പി വി ശിവകുമാറിന്റെയും എസ് ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗതം നിയന്ത്രണവിധേയമാക്കിയത്.
Advertisement