ഇരിങ്ങാലക്കുട : 18 വര്‍ഷകാലം തുടര്‍ച്ചയായി മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ് പടിയിറങ്ങുന്നു.അദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് ഈ സ്ഥാനമാറ്റം.പുതിയ പ്രസിഡന്റായി നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ ജൂണ്‍ 24 ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിയ്ക്കും.ഇരിങ്ങാലക്കുടക്കാരന്‍ തന്നെയായ ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറിയായി വരുക.മറ്റാരും നോമിനേഷന്‍ നല്‍കാത്തതിനാല്‍ എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെടുക. ഗണേഷ്‌കുമാര്‍,മുകേഷ് എന്നിവര്‍ വൈസ് പ്രസിഡന്റായും സിദ്ധിക്ക് ജോ.സെക്രട്ടറിയായും ജഗദീഷ് ട്രഷററുമായി തിരഞ്ഞെടുക്കും.
Advertisement