ഇരിങ്ങാലക്കുട : ‘ ഉയിര് കൊടുക്കാം കടലിന്റെ ഉടലിന് ‘ എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ‘നമ്മുടെ കടല്‍ നമ്മുടെ ഭാവി ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തില്‍ കടല്‍പരിപാലനത്തിന്റെ അനിവാര്യതയിലേയ്ക്ക് വിരല്‍ചുണ്ടിയായിരുന്നു സെമിനാര്‍.പ്രശസ്ത കവി സെബാസ്റ്റ്യന്‍ കടല്‍ കവിത ചൊല്ലി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ബാലകൃഷ്ണന്‍ അഞ്ചത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ആര്‍ ജയറാം പ്ലാസ്റ്റിക്ക് കടലിന്റെ ശത്രു എന്ന പ്രഭാഷണം നടത്തി.രാജേഷ് തെക്കിനിയേടത്ത് ആമുഖ പ്രഭാഷണം നടത്തി.എം എന്‍ തമ്പാന്‍,ഉണ്ണികൃഷ്ണന്‍ കിഴുത്താണി,രാധകൃഷ്ണന്‍ വെട്ടത്ത്,അജ്ഞു സുരേന്ദ്രന്‍,സലീം ചേനം,വി ജി പാര്‍വതി,പി എം ഉമ,പി എന്‍ സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.ജൂണ്‍ 10 ഞായര്‍ കാലത്ത് 9.30ന് കാറളം പുല്ലത്തറ പാലത്തില്‍ മഴയാത്ര പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

 
                                    
