Friday, July 10, 2026
27.2 C
Irinjālakuda

സഭയ്ക്കൊപ്പം രാഷ്ട്രത്തെ സുശക്തമാക്കാന്‍ ക്രൈസ്തവര്‍ മുന്നിട്ടിറങ്ങുക – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, ആത്മീയ തലങ്ങളില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന ഇന്നുകളില്‍ സഭയ്ക്കൊപ്പം രാഷ്ട്രത്തെ സുശക്തമാക്കാനും പുരോഗതിയിലേക്ക് നയിക്കാനും ക്രൈസ്തവര്‍ മുന്നിട്ടിറങ്ങണമെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ 7-ാം സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.ആവശ്യഘട്ടങ്ങളില്‍ വ്യക്തമായ ഇടപെടല്‍ നടത്താനും തിരുത്തേണ്ടവയെ തിരുത്താനും ക്രൈസ്തവമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുരോഗമന രാഷ്ട്രീയ നിലപാട് ഓരോ ക്രൈസ്തവനും സ്വന്തമാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരതസംസ്‌ക്കാരത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവര്‍ നടത്തിയ ക്രിയാത്മകമായ സംഭാവനകള്‍ വിസ്മരിക്കപ്പെടേണ്ടവ അല്ലെന്നും തുടര്‍ചരിത്രത്തില്‍ ശക്തമായ സാന്നിദ്ധ്യം ആകത്തക്കവിധത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കപ്പെടേണ്ടതാണെന്നും രൂപതയിലെ മുഴുവന്‍ ഇടവകയിലെ പ്രതിനിധികളെ അഭിസംബോധന ചെയ്ത് അദ്ദേഹം ആഹ്വാനം ചെയ്തു. ഭയത്തോടെ ഒളിഞ്ഞിരിക്കേണ്ടവരല്ല, വ്യക്തമായ ദര്‍ശനങ്ങളോടെ വെളിച്ചമായി മുന്നില്‍നിന്ന് പ്രകാശിക്കേണ്ടവരാണ് വിശ്വാസികളെന്നും പൗരധര്‍മ്മവും ഭരണഘടനാവകാശങ്ങളും നിറവേറ്റുന്നതോടൊപ്പം അവകാശങ്ങള്‍ സ്വന്തമാക്കാന്‍ നവമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആത്മവിമര്‍ശനത്തിന്റെ പാതയില്‍ വാണിജ്യവത്ക്കരിക്കപ്പെടുന്ന തിരുനാളാഘോഷങ്ങളെ തിരുത്തണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി ഓരോ ഭാരതീയനും പ്രത്യേകിച്ച് ഓരോ വിശ്വാസിയും ജീവിതദര്‍ശനങ്ങളെ ക്രമപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടവകകളേയും സന്യാസസഭാംഗങ്ങളെയും പ്രതിനിധീകരിച്ച് 300 പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷതൈ നടുകയും പ്രകൃതിസംരക്ഷണപ്രതിജ്ഞ എടുക്കുകയും ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസര്‍ റവ. ഡോ. ജോസ് ഓലിയപ്പുറത്ത്, സഹൃദയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ അസ്സോ. എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജിനോ മാളക്കാരന്‍, രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ചാരിറ്റി കോണ്‍ഗ്രിഗേഷന്‍ ഡി പോള്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. മനീഷ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍, സെക്രട്ടറി ദീപക് ജോസഫ്, ജോയിന്റ് സെക്രട്ടറി ശ്രീമതി റീന ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img