ഇരിങ്ങാലക്കുട നഗരസഭ ഹാളില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് തര്‍ക്കം മുറുകുന്നു.

636

ഇരിങ്ങാലക്കുട :നഗരസഭ കൗണ്‍സില്‍ ഹാളില്‍ പഴയ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള അജണ്ട തര്‍ക്കത്തേ തുടര്‍ന്ന് മാറ്റീ വെയ്ച്ചു .വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമായിരുന്നു. മരിച്ച ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഏക അഭിപ്രായമാണെങ്കിലും ജീവിച്ചിരിക്കുന്ന മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ വക്കുന്നതിനെ ചൊല്ലി ഇടതുപക്ഷത്തില്‍ തന്നെ ഭിന്ന അഭിപ്രായമുണ്ടായത്.ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ വേണ്ടെന്ന അഭിപ്രായമാണ് സി പി എം ന് എന്ന് ശിവകുമാര്‍ അറിയിച്ചു.എന്നാല്‍ സി പി ഐ വേണ്ടി കൗണ്‍സിലര്‍ രമണന്‍ ഇവരുടെ ചിത്രങ്ങള്‍ വേണമെന്ന നിലപാടിലുമായിരുന്നു. ബി ജെ പി അംഗങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ വേണ്ടെന്ന നിലപാടുമെടുത്തു. ഇതിനിടെ മുന്‍ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ പോത്തിന്റെ തലയോട് ഉപമിച്ച സന്തോഷ് ബോബന്റെ നിലപാട് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ത്തി. ഗാന്ധിജിയുടെ ചിത്രങ്ങള്‍ പോലും കൗണ്‍സിലില്‍ വക്കാന്‍ താത്പര്യം കാണിക്കാത്ത ഭരണ സമിതിയാണ് ഇപ്പോള്‍ ചെയര്‍മാന്‍മാരുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഇടതുപക്ഷം വിമര്‍ശിച്ചു. വിഷയം അജണ്ടയായി വരുന്നതിനുമുമ്പ് ഫോട്ടോകള്‍ വക്കാന്‍ കൊട്ടെഷന്‍ ക്ഷണിച്ച നടപടി ശരിയല്ലാത്തതിനാല്‍ ഇത് മാറ്റി വക്കണമെന്ന പ്രതിപക്ഷ ആവശ്യം കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ഭരണ സമിതി ആദ്യം അവഗണിച്ചുവെങ്കിലും വോട്ടെടുപ്പ് വേണമെന്ന സന്തോഷ് ബോബന്റെ ആവശ്യം വന്നപ്പോള്‍ അതില്‍ പരാജയപ്പെടുമെന്ന യാഥാര്‍ഥ്യം മനസിലാക്കി ഈ അജണ്ട മാറ്റി വെക്കുകയായിരുന്നു.ജീവിച്ചിരിക്കുന്ന ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ വെയ്ക്കാന്‍ .അനുവദിക്കാത്തതിലെ വിഷമം നഗരസഭ ചെയര്‍ പേഴ്‌സണ്‍ നിമ്മ്യ ഷിജുവിന്റെ മറുപടിയില്‍ വ്യക്തമായിരുന്നു.

 

Advertisement