ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 23-ാം കേരള ബറ്റാലിയന്‍ നടത്തുന്ന ദശദിന ക്യാമ്പില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സും എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടവും നടത്തി.എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ചടങ്ങിന് കമാന്റിംങ്ങ് ഓഫീസര്‍ കേണല്‍ വി ദിവാകരന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനു കുമാര്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷ് ,എന്‍ സി സി ഓഫീസര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement