ഇരിങ്ങാലക്കുട : വിവിധ കര്‍ഷക ക്ഷേമ മുദ്രവാക്യങ്ങളുമായി കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാവ വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളിലേയ്ക്ക് നടത്തപ്പെടുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി അച്യുതമേനോന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി കര്‍ഷക തൊഴിലാളികള്‍ പങ്കെടുത്തു.ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സി കെ ദാസന്‍ അദ്ധ്യക്ഷത വഹിച്ചു.സി പി ഐ മണ്ഡലം സെക്രട്ടറി പി മണി,കൗണ്‍സിലര്‍ എം സി രമണന്‍,കെ വി രാമകൃഷ്ണന്‍,ടി വി ലീല എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement