പുല്ലൂര്‍ : ആനുരളി അമ്പലനട ലക്ഷംവീട് കോളനിയില്‍ കല്ലിങ്ങപ്പുറം സന്തോഷിന്റെ വീട്ട് വളപ്പില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 സെമി ഓളം ഉയരത്തിലുള്ള മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തിയത്.എക്‌സൈസ് സംഘത്തേ കണ്ട് പ്രതിയായ സന്തോഷിന്റെ മകന്‍ അമിത്ത് (23) വീടിന് പുറകിലൂടെ ഓടി രക്ഷപെടുകയായിരുന്നു.അമിത്തിന്റെ പേരില്‍ മുമ്പും കഞ്ചാവ് കേസ് എക്‌സൈസില്‍ നിലവിലുണ്ട്.എക്‌സൈസ് ഓഫിസര്‍മാരായ ടി എ ഷഫീക്ക്.ഇ പി ദി ബോസ്,ജീവേഷ്,ബാബു കെ എ,പിങ്കി മോഹന്‍ദാസ്,ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതിയെ പിന്നിട് പിടികൂടി.
Advertisement