ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയില്‍ നാട്യാചാര്യന്‍ വേണുജിയുടെ കീഴില്‍ നവരസങ്ങളില്‍ കേന്ദ്രീകരിച്ച പതിനാറാമത് അഭിനയ ശില്‍പ്പാശാല ആരംഭിച്ചു. പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം (യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ശില്‍പ്പാശാല ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രവും കൂടിയാട്ടവും കൊടുങ്ങല്ലൂര്‍ അഭിനയക്കളരിയുടെ സംഭാവനയായ സ്വരവായുവും സമന്വയിപ്പിച്ച് വേണുജി രൂപം നല്‍കിയ നവരസ സാധനയുടെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കു ശില്‍പ്പശാലയില്‍ പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം ഉള്‍പ്പെടെ യുവ ഭരതനാട്യം നര്‍ത്തകികളായ താന്യ സക്‌സേന, ജാനനി കോമര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടാതെ കേരളീയരും ഉള്‍പ്പെടെ പന്ത്രണ്ട് അഭിനേതാക്കളുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
Advertisement