ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം സമാപിച്ചു.

385

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹം അവസാനിച്ചു. വെളുപ്പിനു 5 ന് സഹസ്രനാമജപവും തുടര്‍ന്ന് ഉദ്ധവോപദേശം, സ്വര്‍ഗ്ഗാരോഹണം, കല്‍ക്യാവതാരം, പരീക്ഷിത്തിന്റെ മുക്തി, മാര്‍ക്കണ്ഡേയോപഖ്യാനം എന്നിവക്കു ശേഷം 11 മണിക്ക് പാരായണ സമാപനം നടന്നു. മന്ദാരക്കടവിലെ അവഭൃഥസ്‌നാനം കഴിഞ്ഞ് തിരിച്ചു വന്ന് സഹസ്രനാമജപത്തിനു ശേഷം മംഗളാരതിയോടെയാണ് ഭാഗവത സപ്താഹം പര്യവസാനിച്ചത്. തുടര്‍ന്ന് പ്രസാദ ഊട്ട് നടന്നു.ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം മഹനീയമായി സജ്ജമാക്കിയ വേദിയിലായിരുന്നു ഭാഗവത സപ്താഹ യജ്ഞം.യജ്ഞത്തില്‍ നവീന്‍കുമാര്‍ യജ്ഞാചാര്യനും സിദ്ധാര്‍ത്ഥന്‍ യജ്ഞ പൗരാണികനും വാസുദേവന്‍ നമ്പൂതിരി യജ്ഞപുരോഹിതനുമായിരുന്നു.

Advertisement