ഇരിങ്ങാലക്കുട: നഗരസഭ ചെയര്‍മാന്‍ ചേംബറില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ബി.ജെ.പി. തടഞ്ഞു. നഗരസഭയിലെ പഴയ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ കേടുവന്നത് മാറ്റുന്നതിനും ഇല്ലാത്തവരുടെ ചിത്രങ്ങള്‍ വയ്ക്കുന്നതിനും ചിത്രങ്ങള്‍ ഫ്രെയിം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ വിളിച്ചിരുന്നു. ഇക്കാര്യം ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയില്‍ അജണ്ടയായി വന്നപ്പോഴാണ് ബി.ജെ.പി. തടസ്സവാദമുന്നയിച്ചത്. മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ ചേംബറില്‍ സ്ഥാപിക്കാനുള്ള തീരുമാന് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍കൂടിയായ സോണിയാഗിരി സ്വാഗതം ചെയ്തു. എന്നാല്‍ ബി.ജെ.പി. അംഗം സന്തോഷ് ബോബന്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവോ, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഉണ്ടോയെന്ന് സന്തോഷ് ബോബന്‍ സെക്രട്ടറിയേട് ചോദിച്ചു. നഗരസഭയ്ക്ക് വേണമെങ്കില്‍ ചിത്രങ്ങള്‍ വെയ്ക്കാന്‍ തീരുമാനമെടുക്കാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. നഗരസഭയുടെ പൊതുവായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിക്കില്ലെന്നും അതിനാല്‍ ഈ അജണ്ട കൗണ്‍സിലില്‍ വെക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. സി.പി.എം.അംഗം ബിന്ദു ശുദ്ധോധനന്‍ ഈ ആവശ്യത്തെ പിന്തുണച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായരും തീരുമാനത്തെ അനുകൂലിച്ചതോടെ അജണ്ട കൗണ്‍സില്‍ പരിഗണനയ്ക്ക് നല്‍കാന്‍ മാറ്റിവെച്ചു. ഈ തീരുമാനം നടപ്പിലായാല്‍ 17 മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങളാണ് ചെയര്‍മാന്റെ ചേംബറിലെ ചുമരുകളില്‍ സ്ഥാനം പിടിക്കുക.
ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്റെ മുറിയില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു
Advertisement