ആനകളുടെ സ്വന്തം സ്‌ക്വാഡിന്റെ സേവനം ഇരിങ്ങാലക്കുടയില്‍ 10 പൂര്‍ത്തിയാക്കുന്നു

497
Advertisement

ഇരിങ്ങാലക്കുട : മലയാളികളുടെ അന്തസ്സും അഭിമാനവുംമായ പൂരവും ആനയും എന്നും നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ച എലഫെന്റ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (എലിഫണ്ട് സ്‌ക്വാഡ് ) പ്രവര്‍ത്തനം ആരംഭിച്ചിട്ട് 11 വര്‍ഷം തികയുന്നു.ഇരിങ്ങാലക്കുടയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസിമമാണ്.അഞ്ചില്‍ കൂടുതല്‍ ആനകളുടെ പൂരം നടക്കുന്ന സ്ഥലത്ത് ഇവരുടെ സേവനം ലഭ്യമാണ്. തൃശൂരിലെ ‘കേരള സ്റ്റേറ്റ് എലഫന്റ് ഓണേഴ്‌സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം.പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍ മേനോന്‍ ആണ് പ്രസിഡന്റ്.
ആന ഇടഞ്ഞാല്‍ ഉടന്‍ സ്വീകരിയ്‌ക്കേണ്ട എല്ലാ അവശ്യ നടപടികളും വശത്താക്കിയ 40 ഓളം പേര്‍ അടങ്ങിയ ആനപ്രേമികളാണ് സംഘാംഗങ്ങള്‍.2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവര്‍ തന്നെയാണ് കേരളത്തിലെ ഏക അംഗീകൃത സ്‌ക്വാഡും.തൃശൂര്‍ പൂരത്തിന് ഇരു വിഭാഗത്തിനും കൂടി 40 സംഘമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ബോംബെ പൂരം, ഗുജറാത്ത് ഗജമേള, കോയമ്പത്തൂര്‍ പൂരം എന്നിവിടങ്ങളിലും സ്ഥിരം സേവനം അനുഷ്ഠിക്കുന്നവരാണ്.ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ 17 ആനയെ വീതം 2 നേരവും എഴുന്നെള്ളിയ്ക്കുന്നുണ്ട്. ഇത്രയും ആനകളെ കൃത്യമായി സുരക്ഷയോടെ കൈകാര്യം ചെയ്യുന്നതിന് ഇവരുടെ സേവനം എടുത്ത് പറയേണ്ടതാണ്.വിവിധ തരം വടങ്ങള്‍, ക്യാച്ചര്‍ ബല്‍ട്ടുകള്‍, തോട്ടി, വടി, ഫസ്റ്റ് എയ്ഡ് എന്നിവയെല്ലാം അടങ്ങിയ ആമ്പുലന്‍സും ഇവര്‍ക്കുണ്ട്.പ്രശസ്ത ആന വിദഗ്ധനായ ഡോ.’ ഗിരിദാസന്റെ നിര്‍ദ്ദേശത്തില്‍ തൃശൂര്‍ സ്വദേശിയായ രമേഷിന്റെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.ഉത്സവങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന തിരുവില്ലാമല ക്ഷേത്രത്തില്‍ നിന്നും ഇവരുടെ ഒരു വര്‍ഷത്തേ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു.

Advertisement