അവധിക്കാല കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

458

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്‌ല
റ്റിക്‌സ്, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ കോച്ചിങ്ങ് ക്യാമ്പുകള്‍ക്ക് തുടക്ക
മായി. കോച്ചിങ്ങ് ക്യാമ്പിന്റെ ഉദ്ഘാടനം ചാലക്കുടി എം.പി. ശ്രീ. ടി.വി. ഇന്ന
സെന്റ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് ഡോ. മാത്യു പോള്‍
ഊക്കന്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ പ്രൊഫ. വി.പി. ആന്റോ, ഫാ. ജോയ് പി.ടി.,
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ അസിസ്റ്റന്റ് പ്രൊഫ. ബിന്റു ടി. കല്യാണ്‍
തുടങ്ങിയവര്‍ സംസാരിച്ചു. അത്‌ലറ്റിക്‌സ് ക്യാമ്പിന് കൗണ്‍സില്‍ കോച്ചായ ശ്രീ.
സേവ്യര്‍ പൗലോസ്, ടഅകയില്‍ നിന്നും വിരമിച്ച വാള്‍ട്ടര്‍ ജോണ്‍ പി., ജംപിങ്ങ്
കായിക ഇനങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ താരം ശ്രീ. ജിഷ്‌കുമാര്‍ എന്നിവരും, വോളി
ബോളിന് കൗണ്‍സില്‍ കോച്ച് ശ്രീ, ലക്ഷ്മി നാരായണനും, ക്രിക്കറ്റിന് ഡോ.
സോണി ജോണ്‍ ടി.യും അസിസ്റ്റന്റ് പ്രൊഫ. ശ്രീ. രജേഷ് പ്രസാദും നേതൃത്വം
കൊടുക്കും.

 

Advertisement