Wednesday, February 4, 2026
31.9 C
Irinjālakuda

കളിയും ഗോളും റഷ്യയില്‍ :മാവ് കേരളത്തില്‍

ഇരിങ്ങാലക്കുട :ഭൂമിയെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ തുകല്‍ പാളിയായ റഷ്യയിതാ,ലോകത്തെ ഒരു പന്ത് കാട്ടി വിളിക്കുന്നു. വരൂ, എന്തിനാ? ലോകത്തെ ഏറ്റവും വലിയ കായിക ഉത്സവമായ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്, കാല്‍പന്ത് കളിയുടെ മഹാസമ്മേളനത്തിന്. പച്ച പരവതാനിയില്‍ മനുഷ്യന്റെ പാദസ്പര്‍ശനങ്ങളാല്‍
പന്ത് പുളകം കൊള്ളുമ്പോള്‍, കുതിക്കുമ്പോള്‍, അതിന്റെ സഞ്ചാര പഥങ്ങളെ
ലോകമൊന്നടക്കം പിന്‍തുടര്‍ന്ന് മനുഷ്യ മഹാസമുദ്രത്തില്‍ ഓളംവെട്ടുേേമ്പാള്‍,
ഇവിടെ, ഈ കൊച്ചു കേരളത്തില്‍, വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍,
മാവച്ചന്‍ എന്നുവിളിക്കുന്ന ജോയ് പീണിക്കപറമ്പിലച്ചന്‍, റഷ്യന്‍ ഫുട്‌ബോള്‍
ലോകകപ്പിലടിക്കുന്ന ഗോളുകള്‍ക്ക് കേരളത്തില്‍ മാവ് നട്ട് പിടിപ്പിക്കാനുളള ഒരുക്ക
ത്തിലാണ്. 2014-ലെ ഒരു ഗോള്‍ ഒരു മരം പദ്ധതിയുടെയും 2015 മുതലുളള
എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ പദ്ധതിയുടെയും ചുവടുപിടിച്ച് 2018-ലെ
റഷ്യന്‍ ലോകക്പ്പിന് ഒരു ഗോളിന് ഒരു നാട്ടുമാവിന്‍ തൈ എന്ന പദ്ധതിക്കു
വേി ക്രൈസ്റ്റ് കോളേജും, ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളും
ബയോഡൈവേഴ്‌സിറ്റി ക്ലബും, ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജും, തൃശ്ശൂര്‍ സി.
എം.ഐ. ദേവമാത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി അണിയിച്ചൊരുക്കുന്നു.
അതിനുവേിയുളള നാട്ടുമാവിന്റെ വിത്തുകള്‍ വീടുകളില്‍നിന്നും, സ്ഥാപനങ്ങ
ളില്‍നിന്നും, വ്യക്തികളില്‍നിന്നും, വിദ്യാര്‍ത്ഥികളില്‍നിന്നും ശേഖരിച്ച് മുളപ്പിക്കു
വാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം ലോകകപ്പിന്റെ ഭാഗമായി 3000 നാട്ടുമാ
വിന്‍ തൈകള്‍ മുളപ്പിച്ച് നല്കണമെന്നാണ് അച്ചന്റെ ആഗ്രഹം. അങ്ങനെ റഷ്യന്‍
ഫുട്‌ബോള്‍ ലോകകപ്പില്‍ ഗോളടിക്കുന്ന താരങ്ങള്‍ ഈ കൊച്ചു കേരളത്തില്‍
മാവിന്റെ രൂപത്തില്‍ പച്ചപ്പ് ആയി, തണലായി, മധുരമായി നിറഞ്ഞ് പടര്‍ന്ന് പന്തലി
ക്കട്ടെ.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img