കൂടല്‍മാണിക്യത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.

431

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ഒന്നാം ഉത്സവദിവസമായ കൊടിപുറത്ത് വിളക്ക് ദിവസം രാവിലെ കിഴക്കെനടപ്പുരയില്‍ സദ്ഗുരു ശ്രീ ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് കൂടല്‍മാണിക്യം ഉത്സവം കലാസാംസ്‌കാരിക പരിപാടികളുടെ ഔദ്യോദിക ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.ഉച്ചക്ക് ഒരുമണി വരെ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യന്റെ സമ്പ്രദായഭജന.വൈകീട്ട് 6 മണിക്ക് സംഗീത കലാനിധി രവികിരണ്‍ന്റെ ചിത്രവീണക്കച്ചേരി. തുടര്‍ന്ന് ഗുരു നിര്‍മലപ്പണിക്കര്‍ സംവിധാനം ചെയ്ത് നടനകൈശികി മോഹനിയാട്ടഗുരുകുലം അവതരിപ്പിക്കുന്ന ഭാരത സപ്തം. രാതി വിളക്കിനു ശേഷം ഹനൂമദ്ദൂതാങ്കം കൂടിയാട്ടം. പദ്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ കൂടിയാട്ടം അവതരിപ്പിക്കുന്നത് നടനകൈരളി ആണ്.

Advertisement