ആരാധനാ അംഗനവാടി വാര്‍ഷികാഘോഷം.

598

പൂമംഗലം : ഗ്രാമ പഞ്ചായത്ത് 79 ആം നമ്പര്‍ ആരാധന അംഗനവാടിയുടെ 16 ആമത് വാര്‍ഷികാഘോഷം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂധനന്‍ മുഖ്യാതിഥി ആയിരുന്നു. കഥകളി കലാകാരന്‍ മനോജ് കലാനിലയത്തിനെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം കവിത സുരേഷ് സ്വാഗതം ആശംസിച്ചു. അംഗനവാടി വര്‍ക്കര്‍ പ്രകാശിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ആര്‍.വിനോദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗിരിജാദേവി, അംഗനവാടി വികസന സമിതി അംഗം കെ.കെ. ബാലന്‍, അംഗനവാടി ഹെല്‍പ്പര്‍ ഒ.എ.ലീല എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

 

Advertisement