ഇരിങ്ങാലക്കുടക്കാരിയായതില്‍ അഭിമാനിച്ച് ആശ സുരേഷ്.

3110

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയായ ആശ സുരേഷ് നായര്‍. എട്ടാം ക്ലാസ് മുതല്‍ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആശ ഇരിങ്ങാലക്കുട വെളുത്താട്ടില്‍ സുരേഷ് കുമാറിന്റെയും മുന്‍ നഗരസഭാ കൗണ്‍സിലര്‍ രാജിയുടേയും മകളാണ്.അക്ഷരശ്ലോകത്തില്‍ മാത്രമല്ല സംഗീതം, ചെണ്ട, ഇടക്ക, അഷ്ടപദി എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി.ഈ കലാരൂപങ്ങളെല്ലാം അഭ്യസിക്കാന്‍ ഇരിങ്ങാലക്കുടയില്‍ അവസരങ്ങളുണ്ടായതാണ് തന്റെ ഭാഗ്യമെന്നും ഇരിങ്ങാലക്കുടക്കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും ആശ പറഞ്ഞു.ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആശ.

 

Advertisement