ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളിലും വിവിധ യൂണിറ്റ് പ്രദേശങ്ങളിലും സംഘപരിവാര്‍ ക്രൂരതക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ ജ്വാല തെളിയിക്കലും വായ്മൂടി കെട്ടിയ പ്രകടനവും യുവജന ശൃംഖലയും തുടങ്ങി വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കാമവെറി പൂണ്ട സംഘപരിവാര്‍ ഭ്രാന്തര്‍ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്താന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണെന്നും ഇന്ത്യ വര്‍ഗ്ഗീയവാദികളുടേതല്ലെന്ന് നമുക്ക് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ പ്രബുദ്ധയുവത്വം തയ്യാറാവണമെന്ന് ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടികളിലൂടെ ആവശ്യപ്പട്ടു. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ആസിഫമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്നും കുഞ്ഞനുജത്തിമാരുടെ ജീവനും അഭിമാനത്തിനും നമുക്ക് കാവലിരിക്കാമെന്ന പ്രതിജ്ഞയെടുത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രദേശങ്ങളില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത്, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, അതീഷ് ഗോകുല്‍, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, മായ മഹേഷ്, എം.വി.ശില്‍വി എന്നിവര്‍ നേതൃത്വം നല്‍കി
ആസിഫയുടെ അരുംകൊലയില്‍ ഡി വൈ എഫ് ഐ പ്രതിഷേധം
Advertisement