ഇരിങ്ങാലക്കുട : ഏപ്രില്‍ ഒന്നാം തീയതി ‘ഏപ്രില്‍ ഫൂള്‍’ ദിനമായി സഹജീവികളെ വിഢികളാക്കുന്ന ജനതയ്ക്ക് മാതൃകയാവുകയാണ് ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.ഏപ്രില്‍ ഫൂള്‍ ദിനം ‘ഏപ്രില്‍ കൂള്‍’ ദിനമായി ആചരിച്ച് ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.വര്‍ധിച്ച് വരുന്ന ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയേയും യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്രസിഡന്റ് ടോം.ജെ. മാമ്പിളളി, വൈസ് പ്രസിഡന്റ് സച്ചിന്‍ ബാബു, സെക്രട്ടറി ഡോണ്‍ ആന്റണി ആലുക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത്.തുടര്‍ന്ന് എട്ടാം തീയതി, ആള്‍ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് സംഘടിപ്പിക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക കൗണ്ട് ഡൗണ്‍ ആരംഭിക്കുകയും ചെയ്തു
ഏപ്രില്‍ ഫൂള്‍ ദിനം ‘ഏപ്രില്‍ കൂള്‍’ ദിനമായി ആചരിച്ച് ഇരിങ്ങാലക്കുടയിലെ യുവജനം
Advertisement