സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നതായി പരാതി.

521
ഇരിങ്ങാലക്കുട. മൂന്നു ബസ്സുകള്‍ സര്‍വ്വിസുകള്‍ നടത്തുന്ന റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ യാതൊരു മുന്നറിയിപ്പുകളും കൂടാതെ നിര്‍ത്തി വെയ്ക്കുന്നതായി വ്യാപകമായ പരാതി. ഇരിങ്ങാലക്കുടയില്‍ നിന്ന് തുറവന്‍കാട്, മുരിയാട്, ആനന്ദപുരം,  ചാലക്കുടി  വഴി സര്‍വ്വീസ്സുകള്‍ നടത്തുന്ന മൂന്നു ബസ്സുകളില്‍ രണ്ടു ബസ്സുകളാണ് കഴിഞ്ഞ ഒരാഴ്ചയായി  യാതൊരു കാരണങ്ങളും ഇല്ലാതെ സര്‍വ്വിസ്സുകള്‍ നിര്‍ത്തി  വച്ചിരിക്കുന്നത്. കര്‍ഷക തൊഴിലാളികളും  സാധാരണക്കാരായ ജനങ്ങളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ബസ്സുകളെയാണ്. മിക്ക മുടക്കു ദിവങ്ങളിലും മൂന്നു ബസ്സുകളും  സര്‍വ്വീസ്സുകള്‍  മുടക്കാറുണ്ടെന്നും നാട്ടുക്കാര്‍ക്ക് പരാതിയുണ്ട്. ബസ്സ് സര്‍വ്വീസുകള്‍ അനധിക്യതമായി നിര്‍ത്തി വെയ്ക്കുന്നതിനെ കുറിച്ച് ഇരിങ്ങാലക്കുട ജോയിന്റ ആര്‍.ടി.ഒ.വിന്   പി.എം. വേലായുധന്‍, പി.എ.രാമചന്ദ്രന്‍  എന്നിവരുടെ നേത്യത്വ ത്തില്‍ പരാതി നല്‍കിയെങ്കിലും  ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.  എത്രയും വേഗം  ബസ്സ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ  സമര നടപടികള്‍ ആരംഭിക്കുമെന്നും നാട്ടുക്കാര്‍ മുന്നറിയിപ്പ് നല്‍കി
Advertisement