ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്ത് അവതരിപ്പിച്ചു.

573

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു അവതരിപ്പിച്ചുവരുന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്ത് സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി ശകടാസുരവധം, തൃണാവര്‍ത്തവധം, നാമകരണം എന്നീ ഭാഗങ്ങള്‍ അവതരിപ്പിച്ചു. പൂതനാമോക്ഷത്തിനു ശേഷം ഭീമാകാരിയായി മരിച്ചുവീണ രാക്ഷസ്സിയുടെ മാറില്‍ നിന്നും ശ്രീകൃഷ്ണ ഭഗവാനെ ഗോപികമാര്‍ വന്ന് എടുത്തതിനു ശേഷം പൂതനയുടെ ശരീരം ദഹിപ്പിക്കുതും അതിനു ശേഷം ശകടാകൃതിയായി വന്ന അസുരനെ കൃഷ്ണന്‍ ചവിട്ടി നിഗ്രഹിക്കുതും തുടര്‍ന്ന് ഗര്‍ഗ്ഗ മഹര്‍ഷി കുട്ടികളെ ബലരാമനെയും കൃഷ്ണനെയും നാമകരണം ചെയ്യുതുവരെയുള്ള ഭാഗങ്ങളാണ് ഒന്നാം ദിവസം അവതരിപ്പിച്ചത്. നങ്ങ്യാര്‍ കൂത്ത് അവതരണത്തിന് മുന്നോടിയായി പ്രശസ്ത കലാനിരൂപകന്‍ എം. ജെ. ശ്രീചിത്രന്‍ ‘കൃഷ്ണസങ്കല്‍പം കേരളീയ കലകളില്‍’ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലായി വ്യത്യസ്ത ഭാഗങ്ങള്‍ അവതരിപ്പിച്ചാണ് ശ്രീകൃഷ്ണചരിതത്തിന്റെ രംഗാവതരണം സമ്പൂര്‍ണ്ണമാക്കുതെന്ന് കപില വേണു അഭിപ്രായപ്പെട്ടു.

Advertisement