വനമിത്ര പുരസ്‌കാരം പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു.

401

ഇരിങ്ങാലക്കുട: വനം വന്യജീവി വകുപ്പ് നല്‍കുന്ന 2017 ലെ വനമിത്ര പുരസ്‌കാരം ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് റിട്ട.അദ്ധ്യാപകനുമായ പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു അവാര്‍ഡ്. ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ചതിനാണു പുരസ്‌കാരം. ലോക വനദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. കീര്‍ത്തി പുരസ്‌കാരം നല്‍കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജിന്റെ സഹകരണത്തോടെ തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തി. പറവൂര്‍ താലൂക്കില്‍ വള്ളുവള്ളി മേനോച്ചേരി കുടുംബാംഗമാണ് പ്രഫ. എം.എ. ജോണ്‍. 1978 ല്‍ ക്രൈസ്റ്റ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 2008ല്‍ ഇക്കണോമിക്‌സ് വിഭാഗം വകുപ്പ് മേധാവിയായാണു വിരമിച്ചത്.

Advertisement