കൂടല്‍മാണിക്യത്തില്‍ താമര കൃഷി ആരംഭിച്ചു

996

ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനാവശ്യമായ താമരപ്പൂവിനായി ദേവസ്വം ഓഫീസിനോട് ചേര്‍ന്ന കുളത്തില്‍ താമര കൃഷിക്കു തുടക്കം കുറിച്ചു. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്മണ്ട കായലിലും അടുത്ത ആഴ്ച്ച താമര കൃഷി ആരംഭിക്കും .ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ കൃഷിക്ക്ക് തുടക്കം കുറിച്ചു. സാധാരണ മാസങ്ങളില്‍ 60000 രൂപയുടെ താമര ക്ഷേത്രത്തില്‍ ആവശ്യമുണ്ട് .വിശേഷാല്‍ ദിവസങ്ങളില്‍ ആവശ്യം വര്‍ദ്ധിക്കും .7000 രൂപയുടെ വഴുതനങ്ങ യും ക്ഷേത്രത്തില്‍ ദിവസവും ചിലവുണ്ട് .വഴുതനങ്ങളും കൃഷി ആരംഭീച്ചിട്ടുണ്ട്.

 

Advertisement