ഡോക്ടര്‍പടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടവരമ്പ് ഡോക്ടര്‍പടി പടിഞ്ഞാറ് ഭാഗത്തുള്ള പെരുംപാലത്തോടിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കയര്‍വലപ്പായ ഉപയോഗിച്ചാണ് ഈ തോട് സംരക്ഷിക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപയാണ് പദ്ധതി വിഹിതം. കണ്ണംപൊയ്യചിറയില്‍ നിന്നുള്ള വെള്ളം പൂമംഗലം പഞ്ചായത്തിലേക്ക് ഒഴുകുന്നത് ഈ തോട്ടിലൂടെയാണ്. ഒരു കിലോമീറ്ററോളം വരുന്ന ഈ തോടിന്റെ സംരക്ഷണത്തിലൂടെ സമീപത്തുള്ള പുഞ്ചപ്പാടത്തെ കൃഷിക്കും വേളൂക്കര പഞ്ചായത്തിലെ ഒന്ന്!, 18, പൂമംഗലം പഞ്ചായത്തിലെ മൂന്ന് എന്നീ വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.എച്ച്. വിജീഷ് അധ്യക്ഷനായി. കോമളം വാസു, മീര പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Advertisement