നടനകൈരളി കാളിദാസ നാട്യോത്സവത്തിന് തുടക്കമായി.നാളെ വിക്രമോര്‍വ്വശീയം

619

ഇരിങ്ങാലക്കുട: നടനകൈരളിയുടെ കാളിദാസ നാട്യോത്സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടനകൈരളി രംഗവേദിയില്‍ നടക്കുന്ന നാട്യോത്സവം വ്യാഴാഴ്ച സമാപിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ നാട്യോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഭിജ്ഞാനശാകുന്തളം കൂടിയാട്ടം ഒന്നാംഭാഗം അരങ്ങേറി.പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ ദുഷ്യന്തന്‍, സുതന്‍ അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ,ശകുന്തള കപില വേണു, കണ്വന്‍ സുരജ് നമ്പ്യാര്‍ ,മിഴാവ് കലാമണ്ഡലം കലാകാരന്‍മാരായ രാജീവ് ,ഹരിഹരന്‍ ,നാരായണന്‍ നമ്പ്യാര്‍ ,രവികുമാര്‍ ,ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണന്‍ ,താളം സരിതാ കൃഷ്ണ കുമാര്‍ ,ചുട്ടി കലാനിലയം ഹരിദാസ് എന്നിവര്‍ അരങ്ങിലെത്തി.ബുധനാഴ്ച വൈകീട്ട് 6.30ന് വിക്രമോര്‍വ്വശീയം കൂടിയാട്ടം അരങ്ങേറും. വേണുജി സംവിധാനം ചെയ്ത വിക്രമോര്‍വ്വശീയത്തില്‍ അമ്മന്നൂര്‍ രജനിഷ് ചാക്യാര്‍ സൂത്രധാരനായും സൂരജ് നമ്പ്യാര്‍ പുരൂരവസ്സായും കപില വേണു ഉര്‍വ്വശിയായും അഭിനയിക്കും. 3.30ന് വാക്യത്തിന്റെ അഭിനേയത എന്ന വിഷയത്തില്‍ കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തും. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷനായിരിക്കും.

Advertisement