ലോക വനിതാദിനത്തില്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍

1266

ഇരിങ്ങാലക്കുട: മാര്‍ച്ച് 8 ലോക വനിതാദിനത്തില്‍ അഭിമാന നിമിഷങ്ങള്‍ സാക്ഷിയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍. 2018 സ്തീരത്‌നം അവാര്‍ഡ് ഇരിങ്ങാലക്കുടയുടെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ഉമ. 1957ലാണ് യു.എന്‍. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ദേശത്തിന്റെ അതിരുകള്‍ക്കുമപ്പുറം ലോകം മുഴുവനുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഇന്നത്തെ ഈ ദിവസത്തില്‍ എഴുന്ന് നില്‍ക്കുന്ന ഒരു പ്രതിഭ തന്നെയാണ് ഉമ. ആണ്‍കോയ്മയുടെ കുത്തകയായിരുന്ന വ്യവസായ രംഗങ്ങളിലെ പെണ്ണിടങ്ങളില്‍ ശക്തമായ വഴിത്തിരിവാണ് ഉമയെപ്പോലുള്ളവര്‍ അടയാളപ്പെടുത്തുന്നത്. ഐ സി എല്‍ ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ആയ ഉമ അനില്‍കുമാര്‍ പോണ്ടിച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയില്‍ നിന്നാണ് ബിസിനസ്സ് രംഗത്തെ മികവിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയത്. കൊച്ചിയില്‍ നടന്ന അവാര്‍ദാന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 26 വര്‍ഷത്തിലേറെയായി സാമ്പത്തിക സേവന രംഗത്തുള്ള ഐസിഎല്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ സ്ത്രീ സാന്നിദ്ധ്യമാണ് ഡയറക്ടര്‍ ഉമാ അനില്‍കുമാര്‍. ഐസിഎല്‍ ഗ്രൂപ്പിന്റെ ഫാഷന്‍ രംഗത്തെ ആദ്യ കാല്‍വെയ്പ്പായ സ്‌നോവ്യൂ ടെക്‌സ് കളക്ഷന്‍സ് എന്ന ആശയം ഉമ അനില്‍കുമാറിന്റേതാണ്. ഏറ്റവും ലേറ്റസ്റ്റ് ഫാഷന്‍ അപ്‌ഡേറ്റുകളും സിനിമാ രംഗത്തെ പുതു തരംഗങ്ങളും ശ്രദ്ധിക്കുമ്പോള്‍ തന്നെ കേരളത്തിലെ ഡിസൈനര്‍ ഫാഷന്‍ രംഗത്തെ ബിസിനസ്സ് സാദ്ധ്യതകളെക്കുറിച്ചും മനസ്സിലാക്കിയ ശേഷമാണ് ഉമാ അനില്‍കുമാര്‍ സ്‌നോവ്യൂ ടെക്‌സ് കളക്ഷന്‍സ് എന്ന എക്‌സ്‌ക്ലൂസീവ് വുമണ്‍ ഡിസൈനര്‍ ഫാക്ടറി ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്നത്. കെ.ജി.അനില്‍കുമാറിന്റെ സാരഥ്യത്തില്‍ ദക്ഷിണേന്ത്യയിലാകെ ശാഖകളുള്ള ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡിന് പുറമെ ഐസിഎല്‍ നിധി ലിമിറ്റഡ്, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐസിഎല്‍ ബില്‍ഡേഴ്‌സ്, ഐസിഎല്‍ മെഡിലാബ്, ഐസിഎല്‍ മെഡികെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ സംരംഭങ്ങളിലൂടെ വ്യത്യസ്ത മേഖലകളില്‍ ശക്തമായ സാന്നിധ്യമായി ഐസിഎല്‍ ഗ്രൂപ്പ് മാറിയതിന് പിന്നിലെ വിജയതന്ത്രങ്ങളില്‍ ഉമാ അനില്‍കുമാറിന്റെ പങ്ക് വലുതാണെന്ന് ഭാരവാഹികള്‍ പറയുന്നു. വീട്ടമ്മയാകാന്‍ ആഗ്രഹിച്ച ഉമയെ ഇന്ന് ചരിത്രത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഭര്‍ത്താവായ അനില്‍കുമാര്‍ ഒപ്പം നിന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ കരഞ്ഞു തീരേണ്ടവര്‍ അല്ലെന്നും ജീവിതത്തെ നേരിടാന്‍ സമൂഹത്തിലേക്കിറങ്ങണമെന്നും കാലം സ്ത്രീയ്ക്കായി കാത്തു വച്ചിരിക്കുന്നത് കണ്ണുനീരല്ല മറിച്ച് മുന്നേറാനുള്ള ഊര്‍ജ്ജമാണ് എന്നുമുള്ള അവരുടെ വാക്കുകള്‍ ലോക വനിതാദിനത്തില്‍ ലോകം മുഴുവനുമുള്ള സ്തീകളിലേക്കെത്തട്ടെ.. ഇരിങ്ങാലക്കുടയുടെ ചരിത്രവഴികളില്‍ ഒരു പൊന്‍തൂവല്‍കൂടി ഉയിര്‍ കൊണ്ടിരിക്കുന്നു; ഇനിയും നാളെകളുടെ മാതൃകാ വഴിയിലേക്ക് പ്രചോദനമേകിക്കൊണ്ട്.

 

 

Advertisement