ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിച്ചുതുടങ്ങി. ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകര്‍ന്ന് കുഴിയാകുന്നത് ഒഴിവാക്കാനായിട്ടാണ് നഗരസഭ ടൈല്‍സ് വിരിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് നടത്തുന്നത്. ഇതിനോടൊപ്പം സമീപത്തെ ഫുട്ട്പാത്ത് ഉയര്‍ത്തി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി 14 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇതിനെ തുടര്‍ന്നാണ് ടൈല്‍സിടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.