കരുവന്നൂരില്‍ ബസ് അപകടം

3069

കരുവന്നൂര്‍ : ഊരകം സവേര പാര്‍ക്കിന് സമീപം ബസ് പച്ചക്കറി കയറ്റി വരുകയായിരുന്ന പെട്ടി ഓട്ടോയിലും നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ചു.ചെവ്വാഴ്ച്ച രാവിലെ 10.30 തോടെയായിരുന്നു അപകടം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരുകയായിരുന്ന ബസ് തൃശൂരില്‍ നിന്നും പച്ചക്കറി കയറ്റി വരുകയായിരുന്ന ടെമ്പോയില്‍ ഇടിക്കുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്ത് നിര്‍ത്തി ഇട്ടിരുന്ന പനംങ്കുളം സ്വദേശി മേലിക്കാട്ടില്‍ മുരളിയുടെ ഓട്ടോയിലും ഇടിച്ചു.ഇടിയുടെ ആഘാതത്തില്‍ ടെമ്പോയും ഓട്ടോയും പൂര്‍ണ്ണമായും തകര്‍ന്നു.പരിക്കേറ്റ പെട്ടി ഓട്ടോ ഡ്രൈവര്‍ മണ്ണുത്തി ഒല്ലൂക്കര സ്വദേശ് കാക്കശ്ശേരി വീട്ടില്‍ ബാബു (48)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.അപകടത്തില്‍ ബസിന്റെ മുന്‍വശത്തേ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.

Advertisement