സപ്ലേക്കോ ന്യായവില നല്‍ക്കാത്തത് മൂലം കാറളത്ത് നെല്ല് കെട്ടികിടക്കുന്നു.

555

കാറളം : സപ്ലേക്കോ ന്യായവില നല്‍ക്കാത്തത് മൂലം കാറളത്ത് നെല്ല് കെട്ടികിടക്കുന്നു നശിക്കുന്നതായി പരാതി.പാട്ടത്തിനും പലിശയ്ക്കും കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍.പത്തോളം കര്‍ഷകരാണ് 30 ഏക്കര്‍ വരുന്ന കാറളം വെള്ളാനി പരിയ പാടത്ത് കൃഷി ഇറക്കിയത്.ഉല്‍പാദ ചിലവ് കൂടുതലും മികച്ച വില ലഭിക്കുന്നതുമായ ജോതി നെല്ലാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.പ്രതിസന്ധികള്‍ എറെ ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് ടണ്‍കണക്കിന് വിള ലഭിക്കുകയും ചെയ്തു.ഇതു വില്‍ക്കാന്‍ സപ്ലേകോയെ സമീപിച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.സര്‍ക്കാരിന്റെ തീരുമാന പ്രകാരം പതിനേഴ് ശതമാനത്തില്‍ ഈര്‍പ്പം കുറവുള്ള നെല്ലിന് കില്ലോക്ക് 23 രൂപ 15 പൈസ സംഭരണ വില നല്‍ക്കാം. എന്നാല്‍ സപ്ലേക്കോ നെല്ല് സംഭരിക്കാന്‍ എര്‍പെടുത്തിയ ഏജന്‍സികള്‍ ഈ വില നല്‍കാന്‍ തയ്യാറാവുന്നിലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.നെല്ലിന്റെ ഗുണനിലവാരം പോലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കണക്കിലാക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു.പതിനോന്ന് ശതമാനതിന്റെ കുറവില്‍ നെല്ല് സംഭരിക്കാമെന്നാണ് എജന്‍സി കര്‍ഷകരോട് ആവശ്യപെടുന്നത്.ഈ വിലക്ക് നല്‍കിയാല്‍ തങ്ങള്‍ക്ക് നഷ്ടമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. സ്വകാര്യ മില്ലുകളെ സഹായിക്കാന്നാണ് ഉദ്യോഗസ്ഥരുടെ ഈ നടപടിയെന്ന് കര്‍ഷകര്‍ ആരോപിച്ചു.പ്രശ്‌നത്തിന് പരിഹാരമായിലെങ്കില്‍ ആത്മഹത്യയല്ലാതെ വഴിയിലെന്നും കര്‍ഷകര്‍ പറഞ്ഞു.

Advertisement