ക്രൈസ്റ്റ് കോളേജില്‍ ദേശിയ സെമിനാര്‍ സംഘടിപ്പിച്ചു.

538

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനും സംയുക്തമായി ‘യൂണിയന്‍ ബഡജറ്റ് 2018-19 ; എ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ഫോര്‍ 2019 ‘ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഡോ.കെ പി മാണി,ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസിറ്റ് ഡോ.വി കെ വിജയകുമാര്‍,എറണാകുളം മഹാരാജാസ് കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവി ഡോ.എസ് മുരളിധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഡ്ജറ്റിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി ഡോ.ജി രാധാകൃഷ്ണ കുറുപ്പ്.സ്വാഗതവും ചെയര്‍മാന്‍ ഡോ.പി സുകുമാരാന്‍നായര്‍ ആശംസകളും ക്രൈസ്റ്റ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പി ആര്‍ ബോസ് നന്ദിയും പറഞ്ഞു.

Advertisement