ഇരിങ്ങാലക്കുട : കാട്ടൂര്‍ പാടത്ത് പട്ടികളുടെ കടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയ മരപട്ടിയ്ക്ക് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ ചികിത്സ നല്‍കി.പാടത്ത് അവശനിലയില്‍ കണ്ട മരപട്ടിയെ കാട്ടൂര്‍ സ്വദേശി സെബി ജോസഫാണ് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ എത്തിച്ചത്.ഡോ.ബാബുരാജിന്റെയും ഡോ.ജോണ്‍ കണ്ടംകുളത്തിയുടെയും നേതൃത്വത്തില്‍ മരപട്ടിയ്ക്ക് ചികിത്സ നല്‍കി.പരിസ്ഥിതി പ്രവര്‍ത്തകനായ മാപ്രാണം ഷെബിറിന് കൈമാറി.മരപട്ടി സുഖംപ്രാപിക്കുന്നതനുസരിച്ച് ഇദേഹം മരപട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വനത്തില്‍ ഉപേക്ഷിയ്ക്കും.
Advertisement