Tuesday, June 3, 2025
30.4 C
Irinjālakuda

ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ

ഇരിങ്ങാലക്കുട: ഒരു മരണം നോക്കി നിന്ന സമൂഹമനസാക്ഷിയെ എങ്ങനെ വിലയിരുത്തണം എന്ന ചോദ്യത്തില്‍ ഉടക്കി നില്‍ക്കുകയാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ 28-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 6 മണിയോടടുത്ത്‌ സുജിത്ത്(26) എന്ന യുവാവ് ആക്രമിക്കപ്പെടുമ്പോള്‍ ഒരു നഗരം മുഴുവന്‍ മൂകസാക്ഷിയായിരുന്നു. അവരെ മൂകരാക്കിയത് ആക്രമണം നേരിട്ട് കണ്ടതിന്റെ മരവിപ്പാണോ? അതോ സ്വന്തം ജീവനെയും ജീവിതത്തെയും ഓര്‍ത്തുള്ള ഭയമായിരുന്നോ? ഇരുവശങ്ങളിലും നിന്ന് തങ്ങളുടെ മറുപടി പറഞ്ഞ് ഒരു നഗരമാകെ വഴിമാറിയപ്പോള്‍ വഴിയില്‍ അനാഥമായിപ്പോയത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളായിരുന്നു. എപ്പോഴും പോലീസ് ഡ്യൂട്ടിയിലുണ്ടാകുന്ന ഇരിങ്ങാലക്കുട ബസ്സ്‌സ്റ്റാന്റിനു തൊട്ടു മുന്‍ വശത്താണ് ഇങ്ങനെയൊരാക്രമണം നടത്തി പ്രതി രക്ഷപ്പെട്ടത്. സാക്ഷി പറയാന്‍ ആരും തയ്യാറാകാതിരുന്നപ്പോഴും സാക്ഷിയായിരുന്ന സമീപ സ്ഥാപനങ്ങളിലെ ക്യാമറയും കണ്ണടച്ചു എന്നു വിശ്വസിക്കേണ്ടി വരുന്നത് നീതിയുക്തമാണോ? ഇന്ന് നിശബ്ദരായവരേ….. നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങളും മകളുമൊക്കെ?? അവര്‍ക്കു വേണ്ടി നിങ്ങളായിരുന്നു സുജിത്തിന്റെ സ്ഥാനത്തെങ്കില്‍…….. ഇന്ന് നിങ്ങളുടെ വീട്ടുകാരുടെ കണ്ണുകളിലേക്കൊന്നു നോക്കി നോക്കൂ…. ഉത്തരങ്ങളും ന്യായങ്ങളും എളുപ്പമല്ല എന്ന ബോധ്യമുണ്ട്. എങ്കിലും ഈ പാത നല്ലതല്ല. അന്ന് വായടച്ച, കണ്ണടച്ച കാഴ്ചയുടെ ഇന്നത്തെ പ്രതിഷേധവുമായി നിരത്ത് നിറയ്ക്കുമ്പോള്‍ തിരിച്ചു കിട്ടാത്ത ഒരു ജീവന്‍ പ്രതീക്ഷകളെറിഞ്ഞുടഞ്ഞ ഒരു കുടുംബത്തിന്റെ നഷ്ടം തന്നെയായി നിലനില്‍ക്കുകയാണ് എന്നത് വിസ്മരിക്കാനാവില്ല. ഇതൊക്കെ മാത്രമോ??? വര്‍ദ്ധിച്ചു വരുന്ന കഞ്ചാവു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇരിങ്ങാലക്കുടയുടെ സ്വന്തം യുവതലമുറയുടെ നേര്‍ക്കാഴ്ചയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ ഭാവി എങ്ങോട്ടാണ്? ഉത്സവപ്പറമ്പില്‍നിന്നും കണ്ടെടുത്ത ബോംബും മാരകായുധങ്ങളും സ്വന്തം നാട്ടുകാര്‍ക്ക് നേരെ നീട്ടിയ യുവതയുടെ സമ്മാനമായി മാറുമ്പോള്‍ നാം അടിവേരിളക്കിയുള്ള വികസനം എവിടെ നിന്നു തുടങ്ങണം? കുട്ടികള്‍ക്കു നേരെയുള്ള ഭീഷണികള്‍, സ്ത്രീകള്‍ക്കു നേരെയുള്ള പ്രശ്‌നങ്ങള്‍, വീടു കയറിയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ പരമ്പരകള്‍ പ്രത്യക്ഷമായും പരോക്ഷമായും കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും കണ്ണടയ്ക്കുന്നത് ബുദ്ധിയാണോ? ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ നിയമത്തിന്റെയും മാനവ വികസനത്തിന്റെയും പുതുമാതൃക തുറക്കേണ്ടിയിരിക്കുന്നു. ഈ യാത്ര നല്ലതിലേക്കല്ല….. ഇവിടെ നിന്ന് നമ്മുടെ നാടിനെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ അധികാര നേതൃത്വം ഏറ്റെടുക്കണം. അനുദിനം പലയിടങ്ങളിലായി പൊട്ടി പാഴായിപ്പോകുന്ന പൈപ്പിലെ കുടിവെള്ളം പോലെ പാഴായിപ്പോകേണ്ടതല്ല ഇരിങ്ങാലക്കുടയുടെ ഭാവിയും വരദാനങ്ങളുടെ സമ്പത്തും. അതിലേക്കായൊരു മുന്നേറ്റച്ചുവട് ഇവിടെ, ഇന്ന്, ഇപ്പോള്‍ത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

 

Hot this week

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം...

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ്...

പ്രവേശനോത്സവo നടത്തി .

അവിട്ടത്തൂർ :എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ...

നിര്യാതയായി

കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ...

കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്

ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ...

Topics

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം...

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ്...

പ്രവേശനോത്സവo നടത്തി .

അവിട്ടത്തൂർ :എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ...

നിര്യാതയായി

കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ...

കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്

ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ...

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ റിമാന്റിലേക്ക്

ഊരകം ഞെരുവുശ്ശേരി സ്വദേശി മൂർക്കത്ത് വീട്ടിൽ പ്രണവ് 25 വയസ് എന്നയാൾക്ക്...

അശ്വിൻ എത്തി മന്ത്രിക്ക് സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ പ്രിയപ്പെട്ട ബിന്ദു ടീച്ചറെ...

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...
spot_img

Related Articles

Popular Categories

spot_imgspot_img