ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റില്‍ വച്ച് സഹോദരിയെ ശല്ല്യം ചെയ്ത ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദ്ധനമേറ്റ് മരണമടഞ്ഞ കൊരിമ്പിശ്ശേരി പുതുക്കാട്ടില്‍ വേണുഗോപാല്‍ മകന്‍ സുജിത്തിന്റെ വസതിയില്‍ സി എന്‍ ജയദേവന്‍ എം പി സന്ദര്‍ശനം നടത്തി. പ്രതിയെ എത്രയും പെട്ടന്ന് പിടിക്കാനുള്ള സംവിധാനങ്ങള്‍ പോലീസും സര്‍ക്കാരും ഒരുക്കിയിട്ടുണ്ടെന്ന് മാതാപിതാക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു കൊണ്ട് എം പി പറഞ്ഞു. ഡല്‍ഹിയില്‍ വച്ചാണ് താന്‍ ഈ വാര്‍ത്ത അറിഞ്ഞതെന്നും നെടുമ്പാശ്ശേരിയില്‍ നിന്നും നേരിട്ട് ഇങ്ങോട്ട് വരികയുമായിരുന്നു എം പി.സി പി ഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബെന്നി വിന്‍സെന്റും എം പിയോടൊപ്പം ഉണ്ടായിരുന്നു.
Advertisement