ഇരിങ്ങാലക്കുട : നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വിപത്തായ ഫാസിസത്തിനെതിരെ ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധിയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഗാന്ധിയെ മറന്നാല്‍ ഫാസിസം കടന്നു വരുമെന്നും ഗാന്ധിയെ കൊണ്ട് നടക്കുന്നവര്‍ അദ്ദേഹത്തിന്റെ പേര് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന സന്ദേഹം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഖാദി സഹകരണ സംഘം കിഴുത്താണി യൂണിറ്റിലെ മഹാത്മാ ഹാളില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്ത്. കെ.പി.ജി.ഡി. ജില്ല ചെയര്‍മാന്‍ അഡ്വ. എം.എസ്അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.ഗാന്ധിയന്‍മാരുടെയും മറ്റ് പ്രമുഖരുടെയും നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ 70 മണ്‍ചിരാതുകള്‍ തെളിയിച്ചു കൊണ്ട് മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനം ആചരിച്ചു. കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി അജിതന്‍ മേനോത്ത്, ടി.വി ജോണ്‍സന്‍, എന്‍.എം. ബാലകൃഷ്ണന്‍, എം ആര്‍. സുന്ദരം മാസ്റ്റര്‍, ഖാദി സഹകരണ സംഘം തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫാസിസത്തിനെതിരെ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധി ; ബാലചന്ദ്രന്‍ വടക്കേടത്ത്
Advertisement