‘ഒരു ദേശത്തിന്റെ കഥ’: തികച്ചും ജനാധിപത്യപരമായി എഴുതപ്പെട്ട സാഹിത്യരൂപം_അശോകന്‍ ചരുവില്‍

538

ഇരിങ്ങാലക്കുട : എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ അനുഭവങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ദര്‍ശനങ്ങളാല്‍ സമ്പന്നമാണെന്ന് ശ്രീ.അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. ജീവിതത്തെ സമഗ്രമായ തലത്തില്‍ കാണുന്നതിനും ആവിഷ്‌കരിക്കുന്നതിനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കും, വളര്‍ച്ചയ്ക്കും, വികാസത്തിനും ഉതകുന്ന രീതിയില്‍ തികച്ചും ജനാധിപത്യപരമായ ഒരു ആഖ്യാന ശൈലിയാണ് എസ്.കെ സ്വീകരിച്ചതെന്നും അത് നോവലിന്റെ സ്വീകാര്യത വളരെയേറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പതിനെട്ടാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു അശോകന്‍ ചരുവില്‍. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.ഇ.എച്ച്.ദേവി, പി.കെ.ഭരതന്‍, സുരേന്ദ്രന്‍, ജോസ് മഞ്ഞില, ലാസര്‍ മണലൂര്‍, ബിജുന.പി.എസ് എന്നിവര്‍ സംസാരിച്ചു.

Advertisement