ചികിത്സയിലിരിക്കെ മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല

495

ഇരിങ്ങാലക്കുട: നെഞ്ചുവേദനയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഫാല്‍മാല്‍ പഹാരിയ (22) എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റ് വിശദവിവരങ്ങളൊന്നും അറിയില്ല. ഇതുവരേയും ആരും അന്വേഷിച്ചെത്താത്തതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലോ, സമീപത്തെ പോലിസ് സ്റ്റേഷനുകളിലോ വിവരം അറിയിക്കേണ്ടതാണ്. ഫോണ്‍: 04802825228, 9497980533

Advertisement