Sunday, October 26, 2025
27.9 C
Irinjālakuda

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വാര്‍ഷികാ ദിനാഘോഷം സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വാര്‍ഷികാ ദിനാഘോഷവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയപ്പും, വിദ്യാലയത്തിലെ പ്രവര്‍ത്തന മികവിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണത്തിന്റെയും ഉല്‍ഘാടനം ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ റവ ഡോ ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കലാകായിക മല്‍സരങ്ങളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണ പതക്കം നല്‍കി അനുമോദിച്ചു. വിരമിക്കുന്ന അധ്യാപകരായ പ്രധാന അധ്യാപിക ഷേര്‍ളി ജോര്‍ജ്ജ്, കെ എ ബിയാട്രീസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനം കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോര്‍ജ്ജ് പാറമ്മേന്‍ നിര്‍വഹിച്ചു.ഡിഇഒ ഉഷറാണി പി, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, പള്ളി ട്രസ്റ്റി ഇ ടി ജോണ്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ ഡി റെക്ടി, സ്‌കൂള്‍ ലീഡര്‍ ടി സി ബിജു, ഒ എസ് എ പ്രസിഡന്റ് ജിയോ പോള്‍, ജാന്‍സി ടീച്ചര്‍, ഫസ്റ്റ് അസ്സിസ്റ്റന്റ് ലിസി സി എ എന്നിവര്‍ പ്രസംഗിച്ചു.

Hot this week

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

Topics

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...
spot_img

Related Articles

Popular Categories

spot_imgspot_img
Previous article
കുമ്മനത്തിന്റെ വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം കുഴിക്കാട്ടുകോണത്ത് എത്തിയ യാത്രക്ക് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് ചാത്തന്‍മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മാടായിക്കോണത്തുള്ള അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മാപ്രാണം സെന്ററില്‍ കാടുപിടിച്ച് നശിക്കുന്ന ചാത്തന്‍മാസ്റ്റര്‍ ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നിട് കാട്ടുങ്ങച്ചിറയിലുള്ള മതമൈത്രി നിലയം സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ കേശവന്‍ വൈദ്യരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കരണത്തിന് നെടുനായകത്വം വഹിച്ച നേതാക്കളെ പിന്നിട് വന്ന തലമുറ വിസ്മരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. ഇവരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയോ, അതിനുള്ള വേദികളോ, സംവിധനങ്ങളോ ഒരുക്കുകയോ ചെയ്യാതെ അവരെ നിന്ദിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സമ്പൂര്‍ണ്ണ, ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ് കുമാര്‍, കെ.പി. ജോര്‍ജ്ജ്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Next article