കുറുക്കനെയും മുള്ളന്‍പന്നിയെയും പിടികൂടി

2477

കയ്പമംഗലം : ചെളിങ്ങാട് സ്വദേശി പുഴങ്ങര വീട്ടില്‍ സൈനുദ്ദിന്റെ വീട്ടില്‍ നിന്നാണ് മുള്ളന്‍ പന്നിയെ പിടികൂടിയത്.യാഥൃശ്ചികമായി വീട്ടിലെത്തിയ മുള്ളന്‍പന്നിയെ കണ്ട് ഭയന്ന വീട്ടുക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ മാപ്രാണം ഷബീറും ഫിലിപ്പ് കൊറ്റനെല്ലുരും എത്തിയാണ് മുള്ളന്‍പന്നിയെ പിടികൂടിയത്.സമീപത്തേ തന്നേ സിദ്ദിക്കിന്റെ വീട്ടില്‍ നിന്നുമാണ് കുറുക്കനെ പിടികൂടിയത്.പിടികൂടിയ വന്യജീവികളെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാട്ടില്‍ ഉപേക്ഷിച്ചു.

Advertisement