വിജ്ഞാനവാടി തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം

762

പടിയൂര്‍ : ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പണ്ടാരത്തറ പ്രദേശത്ത് പണിപൂര്‍ത്തികരിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കൈമാറിയ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് വിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ടി ഡി ദശോബിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭൂമി വിട്ട് നല്‍കിയ സമിതിഅംഗങ്ങളും നാട്ടുക്കാരും ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി.മുന്‍ സര്‍ക്കാരിന്റെ ഓരോ പഞ്ചായത്തിലും ഒരു വിജ്ഞാനവാടി എന്ന പദ്ധതി പ്രകാരമാണ് പടിയൂരില്‍ വിജ്ഞാനവാടി നിര്‍മ്മിച്ചത്.20 എസ് സി കുടുംബങ്ങളുടെ നേതൃത്വത്തിലുള്ള പട്ടികജാതി വികസന വിവിധദ്ദേശ്യസഹായ സമിതിയാണ് വിജ്ഞാനവാടി നിര്‍മ്മിക്കുന്നതിനായി 5 സെന്റ് ഭൂമി 2012 ല്‍ സര്‍ക്കാരിന് കൈമാറിയത്.പോലീസ് ഹൗസിംങ്ങ് കോ-ഓപ്പറേറ്റിംങ്ങ് സൊസൈറ്റി 4 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തികരിച്ച് ജില്ലാ പട്ടികജാതി വികസന വകുപ്പിന് കൈമാറി.ഒരു കമ്പ്യൂട്ടര്‍,പ്രിന്റര്‍,2 അലമാര,3 മേശ,15 കസേര,125 വിവിധ തരം പുസ്തകങ്ങള്‍ എന്നീ സാധനങ്ങള്‍ വിജ്ഞാനവാടിയിുണ്ട്.സമിതിയംഗങ്ങള്‍ വാര്‍ഡ്‌മെമ്പറുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് വൈദ്യൂതി കണക്ഷന്‍ എടുത്തിട്ടുള്ളത്.തുറന്ന് നല്‍കാത്ത കെട്ടിടത്തിന്റെ വൈദ്യൂതി ചാര്‍ജ്ജ് വാര്‍ഡ് മെമ്പര്‍ തന്നെ ഇപ്പോഴും നല്‍കി വരുകയാണ്.ഉദ്ഘാടനം ചെയ്ത് കെട്ടിടം തുറന്ന് നല്‍കാത്തത് മൂലം കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള സാധനങ്ങള്‍ കെട്ടിടത്തില്‍ നശിച്ച് കൊണ്ടിരിക്കുകയാണ്.വിജ്ഞാനവാടി കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്.എത്രയും വേഗത്തില്‍ വിജ്ഞാനവാടി തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള നടപടികള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അതികൃതര്‍ കൈകൊള്ളണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

Advertisement