കാട്ടൂര്‍ : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജൈവഗ്രാമം ബയോഫാര്‍മസി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഭാനു ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു . ആദ്യവില്‍പ്പന രാജലക്ഷ്മി കുറുമാത്ത്( കാട്ടൂര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്) നടത്തി.ബീന രഘു(വൈസ് പ്രസിഡന്റ്), കുമാരി ടി വി ലത( വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ജയശ്രീ സുബ്രഹ്മണ്യന്‍(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ടി കെ രമേഷ്(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), സ്വപ്ന നെജിന്‍(മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം ‘ജൈവകൃഷിയുടെ പുത്തന്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ റിട്ട. ജില്ല കൃഷി ഓഫീസറും, എടിഎംഎ പ്രോജക്ട് ഡയറക്ടറുമായ വി എസ് റോയ് ക്ലാസ്സെടുത്തു. ശങ്കരന്‍ കാളിപറമ്പില്‍ നന്ദി പറഞ്ഞു.
കാട്ടൂരില്‍ ജൈവഗ്രാമം ബയോഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു.
Advertisement