കൂടല്‍മാണിക്യം ക്ഷേത്രഭരണത്തിന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി : യു പ്രദീപ് മേനോന്‍ പുതിയ പ്രസിഡന്റ്

950

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രഭരണത്തിനായി പുതിയ മാനേജിങ്ങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ദേവസ്വം അഡ്മിന്‍സ്റ്റ്രര്‍ എം സുമ പുതിയ ഭരണസമിതിയെ കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് വായിച്ചു.തുടര്‍ന്ന് ദേവസ്വം വകുപ്പ് അഡിഷ്ണല്‍ സെക്രട്ടറി പി രാധകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെല്ലികൊടുത്ത് ആദ്യം എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് ( തന്ത്രി പ്രതിനിധി) ചുമതലയേറ്റു.തുടര്‍ന്ന് കെ.ജി.സുരേഷ്(ജീവനക്കാരുടെ പ്രതിനിധി),യു.പ്രദീപ് മേനോന്‍,ഭരതന്‍ കണ്ടേങ്കാട്ടില്‍,എ.വി.ഷൈന്‍,അഡ്വ.രാജേഷ് തമ്പാന്‍,കെ.കെ.പ്രേമരാജന്‍ തുടങ്ങിയവര്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്നുവെന്നും തൊടുകൂടായ്മയില്‍ വിശ്വസിക്കുന്നില്ലായെന്നും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.എം.എല്‍ എ കെ.യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന പുതിയ ഭരണസമിതിയുടെ ആദ്യയോഗത്തില്‍ ദേവസ്വം പ്രസിഡന്റ് ആയി യു പ്രദീപ് മേനോനെ തിരഞ്ഞെടുക്കുകയായിരുന്നു.നിലവില്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആണ് പ്രദീപ് മേനോന്‍.

Advertisement