ഇരിങ്ങാലക്കുട : സഹകരണ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാത്യകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.കേരളത്തിലെ സഹകരണ പ്രസ്ഥാനം ബാങ്കുകള്‍ മാത്രമല്ലാതെ ആശുപത്രി,സ്‌കൂള്‍,മെഡിയ്ക്കല്‍ സ്റ്റോറുകള്‍ തുടങ്ങി വൈവിധ്യമായ പ്രവര്‍ത്തനങ്ങളിലൂടെ വളരുന്നതാണ് കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമെന്നും അദേഹം കൂട്ടിചേര്‍ത്തു.ഇരിങ്ങാലക്കുടയില്‍ പുതുതായി ആരംഭിക്കുന്ന ഇരിങ്ങാലക്കുട സിറ്റിസണ്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി ഐ (എം) ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ജില്ലാകമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,സജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സൊസൈറ്റിയുടെ ആദ്യ നിക്ഷേപം കാട്ടിക്കുളം ഭരതനില്‍ നിന്ന് മന്ത്രി ഏറ്റുവാങ്ങി.
സഹകരണ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം : മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍
Advertisement