മുരിയാട്: എസ്.എന്‍.ഡി.പി. കിഴക്കുംമുറി ശാഖായോഗം കുന്നതൃക്കോവ് മഹാദേവക്ഷേത്രത്തല്‍ കട്ടിളയും സോപാനവും പിച്ചള പൊതിഞ്ഞുസമര്‍പ്പിച്ചു. ഇതിന്റെ സമര്‍പ്പണം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. മുരിയാട് മേഖല ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുവെട്ടി അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ പ്രസന്നന്‍ മുഖ്യപ്രഭാണം നടത്തി. വിനോദ് കെ.ജി, പരമേശ്വരന്‍ അമ്പാടത്ത് എന്നിവര്‍ പ്രസംഗിച്ചു. മേഖല ചെയര്‍മാന്‍ ശില്‍പ്പി ആര്‍. മുരുകന്‍, എം. പെരുമാള്‍ മധുരൈ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശാസ്തക്ഷേത്രത്തിന്റെ കട്ടിളയും സോപാനവും വാത്യാട്ടില്‍ ശിവരാമനും ദയാനന്ദനും ചേര്‍ന്ന് സമ്മാനിച്ചു.
Advertisement