ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി നടത്തി

619

ഇരിങ്ങാലക്കുട : ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യത്തെയും പൊതുജനങ്ങളില്‍ ബോധവല്‍കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി നടത്തി.കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളുടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപികരിക്കപ്പെട്ട എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജകിരണ്‍ പദ്ധതിയോടനുബദ്ധിച്ചാണ് ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി സംഘടിപ്പിച്ചത്.ഇരിങ്ങാലക്കുട നഗരസഭയില്‍ ഊര്‍ജ്ജകിരണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട സന്നദ്ധസംഘടനയാണ് കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്).നഗരസഭയിലെ ഊര്‍ജ്ജസംരക്ഷണദിന പരിപാടികളുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ് നിര്‍വഹിച്ചു.സന്ദേശറാലി ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.നഗരസഭ സെക്രട്ടറി ഓ എന്‍ അജിത്ത്,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലതാ സുധാകരന്‍,കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.100 ഓളം പേര്‍ റാലിയില്‍ പങ്കെടുത്തു.

Advertisement