ഓഖി ദുരിതബാധിതര്‍ക്ക് ക്രൈസ്റ്റ് തിരുനാള്‍ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം

367

ഇരിങ്ങാലക്കുട ; ക്രൈസ്റ്റ് ദേവാലയ തിരുനാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാളിനു സ്വരൂപിച്ച ഫണ്ടില്‍ നിന്നും, ഓഖി ദുരിതബാധിതരായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം  ചെയ്തു. പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട്, അഴിക്കോടും ഏറിയാടുമുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 13 കുടുംബങ്ങളെ നേരില്‍ കണ്ട് വിഷമതകള്‍ മനസിലാക്കുകയും ഓരോ കുടുംബത്തിനും നാലായിരം ഉറുപ്പിക വീതം സഹായധനം വിതരണം നടത്തി. തദവസരത്തില്‍ ക്രൈസ്റ്റ് ആശ്രാമാധിപന്‍ റവ.ഫാ.ജെയ്ക്കബ് ഞെരിഞ്ഞംബിള്ളി, ചര്‍ച്ച് ഇന്‍ ചാര്‍ജ് റവ.ഫാ.സണ്ണി പുന്നേലിപറമ്പില്‍, മാര്‍ തോമ ആശ്രാമാധി പന്‍ റവ.ഫാ.ആന്റണി വേലത്തി പറമ്പില്‍, അഴിക്കോട് വില്ലേജ് ഓഫീസര്‍ റസിയ.കെ.എ. അഴിക്കോട് 20-ാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ഷെരീഫ് ,തിരുന്നാള്‍ കമ്മിററിയംഗങ്ങളായ സിജു യോഹന്നാന്‍ ,ജെയ്‌സണ്‍ പാറേക്കാടന്‍.ജിമ്മി മാവേലി, ജോണി കണ്ടംകുളത്തി,വര്‍ഗീസ് തൊമ്മാന,ജോയ് നെയ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement