മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രൊഫണല്‍/ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ 16 പേര്‍ക്ക് ലാപ്‌ടോപ്പും 6,7 ക്‌ളാസ്സുകളില്‍ പഠിക്കുന്ന 104 വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവയുമാണ് വിതരണം ചെയ്തത്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി.സെക്രട്ടറി എം.ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. പ്രശാന്ത്, മോളി ജേക്കബ്, അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വൃന്ദ കുമാരി, ഗംഗാദേവി സുനില്‍, സരിത സുരേഷ്, ടി.വി. വത്സന്‍, എ.എം. ജോണ്‍സണ്‍, കോരുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.ബി.സജീവ് കുമാര്‍, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജയശ്രീ എന്നിവര്‍ആശംസകള്‍ നേര്‍ന്നു. ക്ഷേമകാര്യ ചെയര്‍മാന്‍ കെ.പി. പ്രശാന്ത് നന്ദി പറഞ്ഞു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Advertisement