ഊരകത്ത് ഇ- ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

41
പുല്ലൂര്‍: പൊതുജനാരോഗ്യ സേവന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള ഇ-ഹെല്‍ത്ത് പദ്ധതിക്ക് ഊരകത്ത് തുടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്തംഗം എം.കെ.കോരുക്കുട്ടി, ആനന്ദപുരം ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഏ.ജി.കൃഷ്ണകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് എ.എന്‍.വത്സ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.രാഗി, ആശ വര്‍ക്കര്‍ സുവി രാജന്‍, എന്നിവര്‍ പ്രസംഗിച്ചു.
Advertisement