ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 10-മത് ചിത്രപ്രദര്‍ശനം- ‘ഏക്‌ ഹസാരിച്ചി നോട്ട്’

437
ഇരിങ്ങാലക്കുട: നാല്പത്തി അഞ്ചാമത് ഇന്ത്യന്‍ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ ‘ഏക്‌ ഹസാരിച്ചി നോട്ട് ‘ [Thousand Rupee Note] ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 1ന്, വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ ഇംഗ്ലീഷ് സബ് – ടൈറ്റിലുകളോടെ സ്‌ക്രീന്‍ ചെയ്യുന്നു…കര്‍ഷകനായ മകന്റെ ആത്മഹത്യയെ തുടര്‍ന്ന് എകാന്ത ജീവിതം നയിക്കുന്ന ,ബുധി എന്ന് എല്ലാവരും വിളിക്കുന്ന വ്യദ്ധയ്ക്ക് ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്ക് ഒടുവില്‍ പ്രാദേശിക നേതാവില്‍ നിന്നും ആയിരത്തിന്റെ നോട്ട് ലഭിക്കുന്നു. പുതിയ കണ്ണടയും വസ്ത്രങ്ങളും ചെരുപ്പും വാങ്ങിക്കുവാന്‍ മകന് തുല്യം സ്‌നേഹിക്കുന്ന അയല്‍വാസിയായ സുദാമനോടൊപ്പം ബുധി നഗരത്തില്‍ എത്തിച്ചേരുന്നു. നോട്ട്  വ്യാജമെന്ന സംശയം  നഗരത്തിലെ കച്ചവടക്കാരന്‍ ഉന്നയിക്കുകയും പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബുധിയുടെയും സുദാ മന്റെയും ജീവിതം തകിടം മറിയുകയാണ്..ശ്രീഹരി സാഥേ സംവിധാനം ചെയ്ത ചിത്രം 2015ലെ മികച്ച ചിത്രത്തിനുള്ള   മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ 30 ഓളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്… പ്രവേശനം സൗജന്യം.. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന പത്താമത് ചിത്രം കൂടിയാണ് ‘എക് ഹസാരിച്ചി നോട്ട് ‘…
Advertisement