Friday, March 27, 2026
33.9 C
Irinjālakuda

യുവാവ് കാരുണ്യം തേടുന്നു.

പറപ്പൂക്കര: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍, 5-ാം വാര്‍ഡില്‍, നെല്ലായി വില്ലേജില്‍, പന്തല്ലൂര്‍ ദേശത്ത് താമസിക്കുന്ന ചേന്ദമംഗലത്തുക്കാരന്‍ ഔസേഫ് മകന്‍ പോള്‍സണ്‍ (33) എന്ന യുവാവ് സഹായം തേടുന്നു.  ജോലി സംബന്ധമായ ആവശ്യത്തിനായി തൃശ്ശൂരില്‍ പോയി മടങ്ങുമ്പോള്‍ പോള്‍സണും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പുറകിലിടിച്ച്  മറിയുകയുകയായിരുന്നു.  അപകടത്തില്‍ പോള്‍സണ് തലയ്ക്കു  ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരു കണ്ണിന്റെ കാഴ്ചയും ഒരു ചെവിയുടെ കേള്‍വിയും പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് അപസ്മാരവും വരുന്നുണ്ട്. ദീര്‍ഘകാലം തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  രണ്ടു കണ്ണിനും തീരെ കാഴ്ചയില്ലാത്ത മുന്‍ പൊതുപ്രവര്‍ത്തകനും പത്രഏജന്റുമായിരുന്ന ഔസേഫും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന ആനിയുമാണ് മാതാപിതാക്കള്‍. രണ്ട് ഓപ്പറേഷനുകള്‍ ചെയ്താല്‍ പോള്‍സന്റെ കാഴ്ചയും കേള്‍വിയും തിരിച്ചു കിട്ടുകയും അപസ്മാരം മാറുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വലിയൊരു തുക ഇതിനായി ചിലവ് വരും. വളരെയേറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിനുവേണ്ടി പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ സാനി രക്ഷധികാരിയായി ഫെഡറല്‍ ബാങ്കില്‍ പുതിയ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉദാരമനസ്സുകളുടെ സഹായത്തിനുവേണ്ടി ഈ കുടുംബം  അപേക്ഷിക്കുന്നു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img