എടത്തിരുത്തി : ചരിത്ര പ്രസിദ്ധവും വി.എവുപ്രാസ്യമ്മയുടെ ജന്മസ്ഥലവുമായ എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റേയും വി.വിന്‍സെന്റ്ഡിപോളിന്റേയും 16-ാമത് ഊട്ടുതിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച്ച 13-ാംതിയ്യതി മോണ്‍. ആന്റോ തച്ചില്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നതിലൂടെ തിരുനാള്‍ നവനാളുകള്‍ ആരംഭിക്കും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ 6 മണിക്കും, വൈകീട്ട് 5 മണിക്കും ഭക്തിസാന്ദ്രമായ വി.കുര്‍ബ്ബാനയും നവനാള്‍ ആചരണവും 22-ാം തിയ്യതി ഞായര്‍ രാവിലെ 6 മണിയുടെ കുര്‍ബ്ബാനയ്ക്ക് ശേഷം ഊട്ടുനേര്‍ച്ച വിതരണം ആരംഭിക്കും. അന്നേദിവസം രാവിലെ 9.30 ന് ഫാ.റിജോ എസ്.ഡി.വിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും ഫാ. ജോജോ അരിക്കാടന്‍ സിഎംഐ യുടെ തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കും. 23-ാംതിയ്യതി തിങ്കളാഴ്ച പൂര്‍വികരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. ഇടവകവികാരി ഫാ. ഡോ.വര്‍ഗ്ഗീസ്സ് അരിക്കാട്ട് അസി.വികാരി ഫാ. ചാക്കോ കാട്ടുപറമ്പില്‍ ട്രസ്റ്റിമാരായ ജോജു ചാലിശ്ശേരി, സൈമണ്‍ ചിറയത്ത് തിരുനാള്‍ കണ്‍വീനര്‍ ഡിജു ചാലിശ്ശേരി, ജോയിന്റ് കണ്‍വീനര്‍ ജോയ് പി.ചിറപ്പണത്ത് മറ്റു കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ പതിനായരങ്ങള്‍ പങ്കെടുക്കുന്ന ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here